പേരാമ്പ്ര : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി പേരാമ്പ്ര ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി. യു.ഡി.എഫ് പ്രവർത്തകർക്കെതിരെ കള്ളക്കേസെടുത്ത് പൊലീസ് നടത്തുന്ന വേട്ടയാടൽ അവസാനിപ്പിക്കുക, സി.പി.എം നടത്തുന്ന കലാപ രാഷ്ട്രീയത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശയങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്. മാർക്കറ്റ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ഡിവൈഎസ്പി ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു.യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി.കെ. ഇബ്രായി അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട്, രാജീവ് തോമസ്, സി.പി.എ. അസീസ് എന്നിവർ പ്രസംഗിച്ചു. കൺവീനർ കെ.എ. ജോസുകുട്ടി സ്വാഗതം പറഞ്ഞു. എൻ.പി. വിജയൻ
മുനീർ എരവത്ത്, രാജൻ മരുതേരി, എസ്.പി. കുഞ്ഞമ്മദ്, ടി.പി. ചന്ദ്രൻ, ആർ.കെ. മുനീർ, രാജേഷ് കീഴരിയൂർ,കെ.കെ. വിനോദൻ, എൻ.പി. വിജയൻ, എസ്.കെ. അസ്സയിനാർ , പി.എം. പ്രകാശൻതുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ: നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി പേരാമ്പ്ര ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയമാർച്ച്