കുറ്റ്യാടി :ആവിക്കൽ മാലിന്യസംസ്കരണ പ്ലാന്റിനെതിരെ നടത്തുന്ന അവകാശ സമരത്തെ തല്ലി ക്കെടുത്താനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കുമെന്ന് കോഴിക്കോട് ജില്ല മുസ്ലിം യൂത്ത് ലീഗ് നേതൃ സംഗമം പ്രസ്താവിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ.എം. എ റഷീദ് നന്ദിയും പറഞ്ഞു. കെ.ടി അബ്ദുറഹിമൻ, കെ.കെ. നവാസ്, പി.പി. റഷീദ്, സി. ജാഫർ സാദിക്ക്, എം.പി ഷാജഹാൻ, എസ്.വി. ഷൗലീക്, ഷഫീക് അരക്കിണർ, എം.ടി. സെയ്ദ് ഫസൽ, എ. ഷിജിത്ത് ഖാൻ, ഹാരിസ് കൊത്തിക്കുടി,സയ്യിദലി തങ്ങൾ,ഒ.എം നൗഷാദ്, സിറാജ് ചിറ്റേടത്ത്, കെ പി സുനീർ, വി അബ്ദുൽ ജലീൽ,മൻസൂർ എടവലത്ത്, ഇ.പി സലീം പ്രസംഗിച്ചു.