കോഴിക്കോട്: സഹകരണ സംഘങ്ങളുടെ പ്രവർത്തനം വിലയിരുത്തി സഹകരണ വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും എൻഎംഡിസി നേടി. മാർക്കറ്റിംഗ് സഹകരണ സംഘങ്ങളെ പ്രത്യേക വിഭാഗമായി പുരസ്കാരത്തിന് പരിഗണിച്ചത് ഇത്തവണ ആദ്യമാണ്. ആദിവാസി മേഖലകളിവാണ് സംഘത്തിന്റെ പ്രവർത്തനം ഏറെ അംഗീകാരം നേടിയത്. ആദിവാസികളുടെ ചെറുകുട്ടായ്മകൾ രൂപീകരിച്ച് ഉല്പന്നങ്ങൾ ഉണ്ടാക്കി. ഔഷധമൂല്യം ഏറെയുള്ള കാട്ടുമഞ്ഞൾ എൻഎംഡിസി. ഒട്ടുമിക്ക സംസ്ഥാനങ്ങളിലുമെത്തിച്ചു. സംസ്ഥാന തല പുരസ്കാരം ചെയർമാൻ പി.സൈനുദ്ദീനും ജനറൽ മാനേജർ എം.കെ.വിപിനയും കോട്ടയത്ത് നടന്ന സംസ്ഥാന സഹകരണ ദിനാഘോഷ ചടങ്ങിൽ ഏറ്റുവാങ്ങി. ജില്ലാതല പുരസ്കാരം സംഘം ഡയറക്ടർ കെ.അരവിന്ദാക്ഷൻ അസിസ്റ്റൻ്റ് സെക്രട്ടറി വി.പി. ലേഖ,കോഴിക്കോട് ബ്രാഞ്ച് മാനേജർ ശിവപ്രസാദ് എന്നിവർ ഏറ്റുവാങ്ങി.