കമ്പളക്കാട്: നവോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 'ബഫർ സോണും വയനാടും'എന്നവിഷയത്തിൽ പൊതു സംവാദം സംഘടിപ്പിച്ചു. വയനാട്ടിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ബഫർസോൺ വിഷയത്തിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് നടത്തിയ സംവാദത്തിൽ ഗ്രന്ഥശാലാ പ്രസിഡന്റ്പി.സി മജീദ് അദ്ധ്യക്ഷത വഹിച്ചു.വയനാട് സംരക്ഷണ സമിതി കൺവീനർ ഗഫൂർ വെണ്ണിയോട്, പരിസ്ഥിതി പ്രവർത്തകൻ ഡോ.പി.ജി.ഹരി, ഡോക്ടർ അമ്പി ചിറയിൽ, ഫസൽ സി.എച്ച്, എ. ജനാർദ്ദനൻ മാസ്റ്റർ, താരിഖ് കടവൻ, അഷ്റഫ് പി.ടി, ബഷീർ കെ.കെ, അഷ്റഫ് പഞ്ചാര , ലുക്മാനുൽ ഹക്കീം എന്നിവർ പ്രസംഗിച്ചു.