കോഴിക്കോട്: ആളില്ലാത്ത സമയം വീടിന്റെ മുൻവാതിൽ കുത്തിതുറന്ന് മോഷണം. മണക്കടവ് മീത്തൽ പുതുപറമ്പിൽ സുമേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. മൂന്നര പവനും ഏഴായിരം രൂപയുമാണ് മോഷണം പോയത്. ശനിയാഴ്ച രാത്രി സെക്യൂരിറ്റി ജീവനക്കാരനായ സുമേഷ് ജോലിയ്ക്കും ഭാര്യ ബന്ധുവീട്ടിലും പോയതായിരുന്നു. ഇന്നലെ സുമേഷ് തിരികെയെത്തിയപ്പോഴാണ് വാതിൽ കുത്തിതുറന്ന നിലയിൽ കണ്ടത്. പന്തീരങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.