രാമനാട്ടുകര: എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പി.ആർ.നമ്പ്യാർ പുരസ്കാരം നേടിയ പി.എം.വാസുദേവനെ ഇപ്റ്റ രാമനാട്ടുകരയും സുഹൃദ് സംഘവും ചേർന്ന് അനുമോദിച്ചു.
അഴിഞ്ഞിലം പത്മ വിഹാറിൽ നടന്ന ചടങ്ങിൽ അനിൽ മാരാത്ത് പൊന്നാട അണിയിച്ചു. സി.പി.ഐ ബേപ്പൂർ മണ്ഡലം കമ്മിറ്റി അംഗം മജീദ് വെൺമരത്ത് അദ്ധ്യക്ഷത വഹിച്ചു. രാമനാട്ടുകര മുനിസിപ്പൽ കൗൺസിലർ പി.കെ.അഫ്സൽ, ഇപ്റ്റ ബേപ്പൂർ മണ്ഡലം സെക്രട്ടറി രാജൻ ഫറോക്ക്, കെ.ടി.ചന്ദ്രൻ, കെ.പത്മകുമാരി, കെ.ശിവശങ്കരപിള്ള എന്നിവർ പ്രസംഗിച്ചു. സി.പി.ഐ ബേപ്പൂർ മണ്ഡലം കമ്മിറ്റി അംഗം രാജേഷ് നെല്ലിക്കോട് സ്വാഗതം പറഞ്ഞു.