കോഴിക്കോട്: ഇന്ത്യൻ റിസർവ് ബറ്റാലിയൻ സെലക്‌ഷൻ നടക്കുന്നതിനാൽ ഇന്നുമുതൽ 25 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി അസി. ട്രാഫിക് കമ്മിഷണർ അറിയിച്ചു.

പുലർച്ചെ 4.30 മുതൽ 11.30 വരെ വലിയങ്ങാടി മുതൽ ചെട്ടികുളം വരെ റോഡിന്റെ ഇടതുവശത്തെ ഗതാഗതം നിയന്ത്രിക്കും. പുലർച്ചെ 4.30 മുതൽ 11.30 വരെ തടമ്പാട്ടുതാഴം മുതൽ പറമ്പിൽ റോഡ് ജംഗ്ഷൻ വരെ ഗതാഗതം പൂർണമായും നിയന്ത്രിക്കും.