കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ റബർ ഇൻസെന്റീവ് സ്കീം പ്രകാരം ധനസഹായം ലഭിച്ച റബർ കർഷകരെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽ നിന്ന് പുറത്താക്കരുതെന്ന് നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. നാഷണലിസ്റ്റ് കർഷക യൂണിയൻ സംസ്ഥാന നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് സുധീഷ് നായർ അദ്ധ്യക്ഷത വഹിച്ചു. എം.എൻ.ഗിരി ,എൻ.എൻ.ഷാജി, രഞ്ജിത്ത് ഏബ്രഹാം തോമസ് , അയൂബ് മേലേടത്ത് , ജെയിംസ് കുന്നപ്പള്ളി ,പീടികക്കണ്ടി മുരളീകുമാർ, പ്രദീഷ് കമ്മന്ന, ഏ.സി.സുരേന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.