കുന്ദമംഗലം: മലയമ്മ ശിവക്ഷേത്രത്തിൽ ജൂലൈ 6, 7, 8 തീയതികളിലായി ദ്രവ്യ കലശവും പുതുതായി നിർമിച്ച അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകളും നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പാടേരി സുനിൽ നമ്പൂതിരിപ്പാട് നേതൃത്വം നൽകും. നാളെ വിശേഷാൽ പൂജകൾ, രാത്രി 7 ന് സാംസ്കാരിക സമ്മേളനം എൻ.ഐ.ടി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്യും. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യാതിഥിയായിരിക്കും. തുടർന്ന് നൃത്തനൃത്യങ്ങൾ. ഏഴിന് വിശേഷാൽപൂജകൾ, 11 മണിക്ക് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയുടെ പ്രഭാഷണം, രാത്രി 7 ന് കോഴിക്കോട് ഡോ.പ്രശാന്ത് വർമ നയിക്കുന്ന മാനസജപലഹരി (നാമാർച്ചന), അന്നദാനം എന്നിവ ഉണ്ടാകും .എട്ടിന് രാവിലെ ഗണപതി ഹോമം, കലശാഭിഷേകം, രാവിലെ 7.15 നും 8.50 ഇടയിലുളള ശുഭമുഹൂർത്തത്തിൽ ശ്രീധർമ്മശാസ്താ പ്രതിഷ്ഠ ദ്രവ്യകലശാഭിഷേകം. 11 മണിക്ക് വിനോദ് മങ്ങത്തായയുടെ പ്രഭാഷണo, സമൂഹസദ്യ എന്നിവയും ഉണ്ടാകും.