മാവൂർ: മാവൂർ ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേർന്നൊരുക്കുന്ന 'ദിശ 2022' ഞാറ്റുവേല ചന്തയ്ക്ക് മാവൂരിൽ തുടക്കമായി. ആരംഭിച്ചു. മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിലാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ചന്ത നടക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.എം. അപ്പു കുഞ്ഞൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശുഭ ശൈലേന്ദ്രൻ,മൈമൂന കടുക്കാഞ്ചേരി,രജിത സത്യൻ, ടി.പി. മാധവൻ, കുന്ദമംഗലം കൃഷി അസി. ഡയരക്റ്റർ രൂപ നാരായണൻ തുടങ്ങിയവർ സംസാരിച്ചു. മാവൂർ ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേർന്നൊരുക്കുന്ന 'ദിശ 2022' ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു