പന്തീരാങ്കാവ്; പന്തീരാങ്കാവ് ശ്രീ അയ്യപ്പഭക്ത സമതി രക്ഷാധികാരിയായിരുന്ന മരക്കാട്ട് പുറത്ത് ശിവഗുരുവിന്റെ ഏഴാമത് അനുസ്മരണസമ്മേളനം ശ്രീകൃഷ്ണ മന്ദിരത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘടനം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം ധനേഷ് കുമാർ കുണ്ടാത്ര അദ്ധ്യക്ഷത വഹിച്ചു. ശിവദാസ് പന്തീരാങ്കാവ് മുഖ്യാതിഥിയായി. മരണാനന്തര അവയവദാനം നടത്തി അഞ്ച് പേർക്ക് പുതുജീവൻ നൽകിയ പി. എം ഹരിദാസൻ, സി. വിവേകാനന്ദൻ എന്നിവരുടെ കുടുംബങ്ങളെയും, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ ഡോ.ശിവപ്രസാദ്, ഡോ. ഇ.പി. ജോതി, ഡോ. ഷൈബ രാഗേഷ് എന്നിവരെയും, കലാ, കായിക പ്രതിഭകളെയും അനുമോദിച്ചു. എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക് ശ്രീ അയ്യപ്പഭക്തസമിതി രക്ഷാധികാരി എം. പി ഗിരീഷ് ഉപഹാരം നൽകി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി, നരികുനി ബാബു, വി. ശിവപ്രസാദ്, ദിനേശൻ ഇളമന, ഷാലു പന്തീരാങ്കാവ്, വിഷ്ണു ഓടുമ്പ്ര തുടങ്ങിയവർ പ്രസംഗിച്ചു. ഷാജി പൂളക്കണ്ടി, ശിവദാസ് അരിയല്ലൂർ, കമ്പിളി അജിത് കുമാർ, കെ. കെ. സദാശിവൻ എന്നിവർ പങ്കെടുത്തു. ശ്രീജിത്ത് ആന്തേരി സ്വാഗതവും, അയ്യപ്പ ഭക്തസമതി പ്രസിഡന്റ് ടി. ടി. കിഷോർ നന്ദിയും പറഞ്ഞു. പന്തീരാങ്കാവ് ശ്രീ അയ്യപ്പഭക്ത സമതി രക്ഷാധികാരിയായിരുന്ന മരക്കാട്ട് പുറത്ത് ശിവഗുരുവിന്റെ ഏഴാമത് അനുസ്മരണസമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.