കുന്ദമംഗലം: വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ച് എൻ.ഐ.ടി ചേനോത്ത് ഗവ.സ്കൂൾ. ബഷീർ എഴുതിയ നാൽപതോളം പുസ്തകങ്ങളും സ്ക്കൂളിൽ പ്രദർശിപ്പിക്കുകയും ഓരോ പുസ്തകവും അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പ്രധാനാദ്ധ്യാപകൻ ശുക്കൂർ കോണിക്കൽ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പ്രീത പി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ഖദീജ പ്രിയദർശിനി, അശ്വതി എൻ നായർസ, എം.രാധാകൃഷ്ണൻ, സി. ജനനി, സ്കൂൾ ലീഡർ ആരോൺ ആന്റണി, അലീന ദാസ് , ആദിദേവ് , ആദിഷ് പി.എം, അഞ്ജന, അൻഷിഖ എന്നിവർ പ്രസംഗിച്ചു.