കൊയിലാണ്ടി: ഗവ.ഫിഷറീസ് യു.പി സ്ക്കൂളിൽ ബഷീർ ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഗ്രന്ഥശാലാ പ്രവർത്തകനും മുൻ പ്രധാനാദ്ധ്യാപകനുമായ കെ .ടി.കെ.ബാബു നിർവ്വഹിച്ചു. ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ട് നടത്തിയ അഭിനയം വേറിട്ടതായി. പൂജ ബി, ബാസിൽ സമാൻ, അലൻ കെ. എന്നിവർ പ്രസംഗിച്ചു. ബഷീർ ക്വിസ്, ചുവർ പത്രിക നിർമ്മാണം ,പ്രയോഗ വിസ്മയം, ഡോക്യുമെന്റ് പ്രദർശനം, പുസ്തകപ്രദർശനം എന്നീ പരിപാടികളും നടന്നു. പ്രധാനാദ്ധ്യാപിക മിനി.എൻ.വി വിദ്യാരംഗം കൺവീനർ ഉഷാകുമാരി എന്നിവർ നേതൃത്വം നൽകി.