കുന്ദമംഗലം: ജവഹർ ബാൽ മഞ്ച് വെളൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടു വിജയികളെ അനുമോദിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് സംസ്ഥാന കോർഡിനേറ്റർ ഷമീർ.പി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് കുന്നപ്പള്ളി മുഖ്യാതിഥിയായി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സംജിത്ത്, പി. ഷൗക്കത്തലി, ഷൈജ വളപ്പിൽ, സി.പി രമേശൻ, മനിൻ ലാൽ എന്നിവർ പ്രസംഗിച്ചു. സക്കീർ ഹുസൈൻ സ്വാഗതവും തൻഫസ് കെ. ബഷീർ നന്ദിയും പറഞ്ഞു.