news
ഡോ..പി.കെ ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ജെ.സി.ഐ കുറ്റ്യാടി ടൗൺ ചാപ്റ്റർ മലബാർ കാൻസർ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ഡോ.പി.കെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ഷഫീക്ക് അദ്ധ്യക്ഷത വഹിച്ചു. ഡോ.നിതിൻ ഹെൻകി (എം.വി.ആർ ഹോസ്പിറ്റൽ), ജെ.സി.ഐ സോൺ ഡയറക്ടർ ബഷീർ എ ബി എൻ, വി.പി.സന്തോഷ് കുമാർ, കെ.അർജുൻ, വി.സി.സാലിം, എൻ.കെ.ഫിർദൗസ്, എ.കെ.ശംസീർ, ജമാൽ പാറക്കൽ, എം.വി.അനൂപ് പുല്ലങ്കോടൻ (എം.വി.ആർ ഹോസ്പിറ്റൽ) എന്നിവർ പ്രസംഗിച്ചു. 14 കൊല്ലത്തിനിടെ 32 തവണ രക്തദാനം നടത്തിയ അദ്ധ്യാപകൻ കെ.പി.ആർ അഫീഫിനെ ആദരിച്ചു.