news
മണ്ണുർ മുറിച്ചോർ മണ്ണ് ഭാഗത്ത് പുഴയോരം ഇടിഞ്ഞ നിലയിൽ

കുറ്റ്യാടി: മരുതോങ്കര മണ്ണൂർ മുറിച്ചോർ മണ്ണ് ഭാഗത്തെ കുറ്റ്യാടി പുഴയോരം വീണ്ടും പുഴയിലേക്ക് ഇടിഞ്ഞ് വീണു.തുടർച്ചയായി പെയ്യുന്ന മഴയിൽ ഇന്നലെ ഏകദേശം ഇരുപത് സെന്റോളം കരഭാഗമാണ് ഇ ടിഞ്ഞു തകർന്നത്. ഏകദേശം ഒന്നര ഏക്കറോളം സ്ഥലം ഇത്തരത്തിൽ പുഴയിലേക്ക് ഇടിഞ്ഞ് വീണതായും മുഖ്യമന്ത്രി ഇറിഗേഷൻ മന്ത്രി, എം.എൽ.എ ഉൾപെടെയുള്ള ജനപ്രതിനിധികളെയും മറ്റ് ബന്ധപെട്ട അധികാരികളെയും അറിയിച്ചെങ്കിലും ഭിത്തി കെട്ടാനുള്ള നടപടികൾ നടന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്.