കുറ്റ്യാടി: മരുതോങ്കര മണ്ണൂർ മുറിച്ചോർ മണ്ണ് ഭാഗത്തെ കുറ്റ്യാടി പുഴയോരം വീണ്ടും പുഴയിലേക്ക് ഇടിഞ്ഞ് വീണു.തുടർച്ചയായി പെയ്യുന്ന മഴയിൽ ഇന്നലെ ഏകദേശം ഇരുപത് സെന്റോളം കരഭാഗമാണ് ഇടിഞ്ഞു തകർന്നത്. ഏകദേശം ഒന്നര ഏക്കറോളം സ്ഥലം ഇത്തരത്തിൽ പുഴയിലേക്ക് ഇടിഞ്ഞ് വീണതായും മുഖ്യമന്ത്രി ഇറിഗേഷൻ മന്ത്രി, എം.എൽ.എ ഉൾപെടെയുള്ള ജനപ്രതിനിധികളെയും മറ്റ് ബന്ധപെട്ട അധികാരികളെയും അറിയിച്ചെങ്കിലും ഭിത്തി കെട്ടാനുള്ള നടപടികൾ നടന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്.