പേരാമ്പ്ര:ചക്കിട്ടപാറ പഞ്ചായത്തിലെ നാളികേര കർഷകരെ സംരക്ഷിക്കുന്നതിന് കൃഷിഭവൻ മുഖേന പച്ചത്തേങ്ങ സംഭരണം ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ പെരുവണ്ണാമൂഴി ബ്രാഞ്ച് ആവശ്യപ്പെട്ടു .വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയും കർഷിക വിളകളുടെ വിലത്തകർച്ച കാരണം ദുരിതത്തിലായ കർഷകരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ബോസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ശിവാനന്ദൻ പെരുവണ്ണാമൂഴി, സെമിൻ ആസ്മിൻ, എ.ജി രാജൻ,ആയിഷ, സി.എം ബാബു, ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.