@ ബി.ജെ.പി മന്ത്രിയുടെ കോലം കത്തിച്ചു

കോഴിക്കോട് : മന്ത്രി സജി ചെറിയാന്റേത് രാജ്യദ്രോഹ നിലപാടാണെന്നും മന്ത്രിയെ ജയിലിൽ അടയ്ക്കണമെന്നും ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ആവശ്യപ്പെട്ടു. മന്ത്രി രാജിവെയ്ക്കണം. അല്ലാത്ത പക്ഷം സർക്കാരിനെ രാഷ്ട്രപതി പിരിച്ചു വിടുന്ന സാഹചര്യം ഉണ്ടാകുമെന്നും രഘുനാഥ് പറഞ്ഞു.

ഭരണഘടനയെ വെല്ലുവിളിച്ച് സത്യപ്രതിജ്ഞാലംഘനം നടത്തിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഡ്സൺ കോർണറിൽ നടത്തിയ പ്രതിഷേധവും കോലം കത്തിക്കലും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

മന്ത്രി ഖേദം പ്രകടിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം.
ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ, മേഖല ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, അനുരാധ തായാട്ട്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ അഡ്വ. രമ്യാ മുരളി, എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പ്രവർത്തകർ മന്ത്രി സജി ചെറിയാന്റെ കോലം കത്തിച്ചു. ജില്ലാ ട്രഷറർ വി.കെ.ജയൻ, മണ്ഡലം പ്രസിഡന്റ് മാരായ സി.പി.വിജയകൃഷണൻ, കെ.ഷൈബു, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത്, കൗൺസിലർമാരായ സി.എസ് സത്യമാഭ, രമ്യാ സന്തോഷ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഹരിപ്രസാദ് രാജ, യുവമോർച്ച സൗത്ത് മണ്ഡലം പ്രസിഡന്റ് വിഷ്ണു പയ്യാനക്കൽ തുടങ്ങിയവർ നേതൃത്വം നൽകി