plastic
plastic

കോഴിക്കോട്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം പൂർണമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വെസ്റ്റ് ഹിൽ, പുതിയങ്ങാടി, പാവങ്ങാട്, എലത്തൂർ സെൻട്രൽ മാർക്കറ്റ് എന്നിവിടങ്ങളിലെ 39 സ്ഥാപനങ്ങളിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ്. എ.പി ,ബോബിഷ് കെ എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗം പരിശോധന നടത്തി 452 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
സ്ഥാപനങ്ങൾക്ക് 2016ലെ പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്‌മെന്റ് റൂൾസ് ,1986 പരിസ്ഥിതി സംരക്ഷണ നിയമം സെക്‌ഷൻ 15 , കേരള മുൻസിപ്പൽ ആക്ട് സെക്‌ഷൻ 447 എന്നിവ പ്രകാരമുള്ള നോട്ടീസ് നൽകി.