ബാലുശ്ശേരി: എകരൂൽ കക്കയം ഡാം സൈറ്റ് റോഡ് ആദ്യഘട്ട നവീകരണ പ്രവൃത്തിയുടെ
ടെൻഡർ നടപടി പൂർത്തിയായി. കോഴിക്കോട് ആസ്ഥാനമായുള്ള അഞ്ജന കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. 5.50 മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി. ചെയ്യുന്ന പ്രവർത്തിയാണ് ആരംഭിക്കുന്നത്.
6 കൽവർട്ട്, 6 ക്രോസ് ഡ്രെയിൻ ,4.70 കി.മിറ്റർ നീളത്തിൽ ഡ്രൈയിനേജ് ,1.58 കി.മീ ഐറിഷ് ഡ്രെയിൻ ,350 മീറ്റർ ഫുട്പാത്തിന് മുകളിൽ ടൈൽ വിരിച്ച് ഹാൻഡ് റെയിൽ സ്ഥാപിക്കൽ, റോഡ് സുരക്ഷ ബോഡുകൾ എന്നിവയും ഉൾപ്പെടും. 8.80 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. എകരൂൽ മുതൽ കക്കയം ഡാം സൈറ്റ് വരെയുള്ള 31.700 കി.മി ദൂരമാണ് നവീകരിക്കാനുള്ളത്. ഇതിൽ 28-ാം മൈൽ മുതൽ പടിക്കൽ വയൽ വരെയുള്ള ഭാഗം ഹിൽ ഹൈവെയുടെ ഭാഗമായി 12 മീറ്റർ വീതിയിൽ നവീകരിക്കും. ഇതിനായി കിഫ്ബി 34 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കെ.ആർ.എഫ്.ബി മുഖേനെ ഈ പ്രവർത്തി ഇപ്പോൾ ടെൻഡർ നടപടിയിലാണ്. എകരൂൽ കക്കയം ഡാം സൈറ്റ് റോഡിലെ തെച്ചി പാലത്തിന്റെ പ്രവൃത്തിയും നടന്നു വരികയാണ്.
2 കോടിയാണ് ഇതിനായി ചെലവഴിക്കുന്നത്.