കോഴിക്കോട്: ആവിക്കൽതോട് ഭാഗത്ത് എസ്.ടി.പി നിർമിക്കുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തുന്ന കള്ളക്കളി ജനങ്ങൾ തിരിച്ചറിയുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ്. പദ്ധതി മൂലം ഒരുവിധ മാലിന്യപ്രശ്‌നവും ഉണ്ടാകില്ലെന്ന്‌ കോർപറേഷൻ ഉറപ്പാക്കിയിട്ടുണ്ട്. രഹസ്യമായി സമരം ആളിക്കത്തിക്കാൻ ശ്രമിക്കുകയുമാണ് യു.ഡി.എഫ് ചെയ്യുന്നത്. നിയമസഭയിൽ അടിയന്തിര പ്രമേയംഉന്നയിച്ച എം.കെ.മുനീർ തന്നെ സമരം ഒഴിവാക്കാൻ ഒരു ഘട്ടത്തിൽ ഇടപെട്ടിരുന്നു. പദ്ധതിയുടെ ഒരു പ്രവൃത്തിയും നടക്കാത്ത ദിവസമാണ് പൊലീസിനെതിരെ ആക്രമണമുണ്ടായത്. ഇതിന് പിന്നിൽ പ്രദേശത്തെ യു.ഡി.എഫുകാരും എസ്.ഡി.പി.ഐക്കാരുമാണ്. എസ്.ഡി.പി.ഐയുമായി കൈകോർത്ത് നഗരത്തിലെ വികസന പദ്ധതികൾ അട്ടിമറിക്കാനാണ്‌ യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് സി.പി.എം ആരോപിച്ചു.