bhinna
മൈൻഡ് സ്കൂൾ വൊക്കേഷണൽ ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്‌സിന്റെയും റയാൻ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് എ.പ്രദീപ് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു

കോഴിക്കോട്: നടക്കാവ് മൈൻഡ് സ്കൂൾ വൊക്കേഷണൽ ട്രെയിനിംഗ് ആൻഡ് പ്ലേസ്‌മെന്റ് സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്‌സും റയാൻ ഫൗണ്ടേഷനും സംയുക്തമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ഭിന്നശേഷിക്കാരായ കുട്ടികളെ അനുമോദിച്ചു. മുൻ എം.എൽ.എ എ.പ്രദീപ് കുമാർ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. മൈൻഡ് വേൾഡ് മെന്റൽ ഹെൽത്ത് ക്ലിനിക് ആൻഡ് ട്രെയിനിംഗ് സെന്റർ ഡയറക്ടർ ഡോ.മുഹമ്മദ് ഷാമിൽ അദ്ധ്യക്ഷത വഹിച്ചു. ജിംഷിൽ കോഴിക്കോടൻ, ഡോ.ഹുദ ഉബൈദ്, ജിബിലാസ് കോഴിക്കോടൻ, മൈൻഡ് സ്കൂൾ വിദ്യാർത്ഥി പി.കെ ഫഹീം എന്നിവർ പ്രസംഗിച്ചു.