5
ചേളന്നൂർ ഗ്രാമപഞ്ചായത്തിന്റെ ദീർഘകാല സൗജന്യ പരിശീലന ക്യാമ്പ് പി.പി. നൗഷീർ ഉദ്ഘാടനം ചെയ്യുന്നു

കക്കോടി: ചേളന്നൂർ ഗ്രാമപഞ്ചായത്തിന്റെ സൗജന്യ പി.എസ്.സി പരിശീലന ക്യാമ്പിന് തുടക്കമായി. കക്കോടി വിമൻസ് കോളജ് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളുടെ പ്രിലീംസ്, മെയിൻ പരീക്ഷകൾക്കുള്ള പരിശീലനമാണ് നൽകുന്നത്. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 10 മുതൽ ഒരു മണിവരെയാണ് ക്ലാസ്. വിവിധ ജില്ലകളിലെ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി.കെ. കവിത, കെ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പി. ശോഭീന്ദ്രൻ സ്വാഗതവും ഷെറി നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8289950585 .