കോഴിക്കോട്: ബാങ്കുകളിലെ ക്ലറിക്കൽ തസ്തികയിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ധർണ നടത്തി. ചാലപ്പുറം കനറാ ബാങ്കിന് മുന്നിൽ നടന്ന ധർണ ബെഫി അഖിലേന്ത്യ ജോ.സെക്രട്ടറി സി.രാജീവൻ ഉദ്ഘാടനം ചെയ്തു. ക്ലറിക്കൽ തസ്തികയിലെ ഒഴിവുകൾ ഐ.ബി.പി.എസ് പരസ്യപ്പെടുത്തിയതിൽ കേരളത്തിൽ നാല് ബാങ്കുകളിൽ നിന്നായി 70 ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.മീന, കെ.ടി.അനിൽകുമാർ, ജില്ലാ പ്രസിഡന്റ് എം.മോഹനൻ, ഏരിയാ സെക്രട്ടറി വിനോദൻ ചെറിയാലത്ത്, പ്രസിഡന്റ് കെ.സി.സുധീർ എന്നിവർ നേതൃത്വം നൽകി.