കുന്ദമംഗലം: സ്കൂൾ വിക്കി പുരസ്കാരം നേടിയ കുന്ദമംഗലം മാക്കൂട്ടം എ.എം.യു.പി സ്കൂളിനുള്ള അനുമോദന സദസ് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.കെ ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോൾ മുഖ്യാത്ഥിയായി. ഐടി കോർഡിനേറ്റർ ഹാഷിദ് , എക്കോ ക്ലബ് കോർഡിനേറ്റർ എം.ജമാലുദ്ദീൻ , മുഹമ്മദ് സിനാൻ തുടങ്ങിയവരെ ആദരിച്ചു. മുൻ എച്ച്.എം. പി.അബ്ദുൽസലീം , മുഹമ്മദ് കോയ ,മാനേജ്മെന്റ് പ്രതിനിധി പരീക്കുട്ടി, മുൻ പി.ടി.എ പ്രസിഡന്റ് വി.പി സലിം ,എൻ ഖാദർ ,എം.ജമാലുദ്ദീൻ , വി.പി ഹാഷിർ എന്നിവർ പ്രസംഗിച്ചു.