award
award

കോഴിക്കോട്: കെ.എ കേരളീയൻ സ്മാരക സമിതിയുടെ ഈ വർഷത്തെ എൻ.സി മമ്മൂട്ടി സ്മാരക പ്രഭാത് എൻഡോവ്മെന്റ് കല്ലാച്ചി സി.കുമാരൻ സ്മാരക വായനശാലയ്ക്ക്. 10,000 രൂപയുടെ പുസ്തകങ്ങളും ഫലകവുമാണ് പുരസ്കാരം. ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് കോട്ടപ്പറമ്പ് ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കുന്ന കെ.എ കേരളീയൻ അനുസ്മരണ സമ്മേളനത്തിൽ പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടർ ടി.വി ബാലൻ എൻഡോവ്മെന്റ് സമ്മാനിക്കും. ചരിത്രകാരൻ ഡോ.കെ.കെ.എൻ കുറുപ്പ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഇ.ഇസ്മയിൽ അദ്ധ്യക്ഷത വഹിക്കും. ടി.കെ.വിജയരാഘവൻ, എ.കെ.സിദ്ധാർത്ഥൻ എന്നിവർ പ്രസംഗിക്കും.