6
മലബാർ മെഡിക്കൽ കോളേജിൽ നടന്ന വനമഹോത്സവം പ്രിൻസിപ്പൽ ഡോ. പി.വി. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

ഉള്ള്യേരി: മലബാർ മെഡിക്കൽ കോളേജിൽ കേരള വനം-വന്യജീവി വകുപ്പ്, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ എന്നിവയുടെ സഹകരണത്തോടെ വന മഹോത്സവം സംഘടിപ്പിച്ചു. മലബാർ മെഡി. കോളേജ് പ്രിൻസിപ്പൽ ഡോ.പി.വി.നാരായണൻ ഉദ്ഘാടനം ചെയ്തു. മലബാർ മെഡിക്കൽ കോളേജ് കാമ്പസിൽ വൃക്ഷത്തൈകൾ നട്ടു. ഫോറസ്ട്രി ഡിവിഷൻ അസി.ഫോറസ്റ്റ് കൺസർവേ​റ്റർ എം.ജോഷിൽ മുഖ്യാതിഥിയായി. കോളേജ് സി.എ.ഒ ശ്രീകുമാർ കെ.കെ, കൃഷ്ണ സുരേഷ്, മുഹമ്മദ് സഫ്വാൻ എന്നിവർ പങ്കെടുത്തു.

കാപ്ഷൻ: മലബാർ മെഡിക്കൽ കോളേജിൽ വന മഹോത്സവം പ്രിൻസിപ്പൽ ഡോ.പി.വി. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു