രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യ കുറ്റക്കാരെന്ന് കണ്ടെത്തിയ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായി
നഗരസഭാ ചെയർപേഴ്‌സൺ ബുഷ്റ റഫീഖ് അറിയിച്ചു. റവന്യൂ ഇൻസ്പെക്ടർ എൻ.അജിത് കുമാർ, എൽ.ഡി ക്ലർക്ക് സി.എച്ച്.സാജു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതത്.