പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി.വിലാസിനി ടീച്ചർ അനുസ്മരണം കെ മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ സബീഷ് കുന്നങ്ങോത്ത് അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു, പടന്നയിൽ പ്രഭാകരൻ, കെ.ടി.വിനോദൻ, പി.എം. ഹരിദാസൻ, ഗീത ശ്രീധരൻ, പി.എൻ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു, അൻവർ കായിരിക്കണ്ടി സ്വാഗതവും ഗീത വെള്ളിയോട്ട് നന്ദിയും പറഞ്ഞു.