മാവൂർ: കൃഷിഭവനും ഗ്രാമപഞ്ചായത്തും സംയുക്ത ആഭിമുഖ്യത്തിൽ മൂന്നുദിവസമായി മാവൂർ രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽ നടത്തിയിരുന്ന എക്സ്പോ ഞാറ്റുവേല ചന്തയും കർഷക സഭയുംസമാപിച്ചു. കാർഷിക മേഖലയിലെ ചെറുതും വലുതുമായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് ഒപ്പം കർഷകർക്ക് ഗുണമേന്മയുള്ള നടീൽ വസ്തുക്കളും ഉത്പാദനോപാധികളും ലഭ്യമാക്കാനും ദിശയിലൂടെ സാധിച്ചു.
കർഷക സഭയോടനുബന്ധിച്ച് സംരംഭക വികസന ശില്പശാല സംഘടിപ്പിച്ചു. എഫ് സോണൽ കോഡിനേറ്റർ സ്റ്റെഫിൻ സ്രാമ്പിക്കൽ, കുന്ദമംഗലം വിബിൻ ദാസ്എന്നിവർ ക്ലാസുകൾ നടത്തി. സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് മെബർ രജിത സത്യൻ മാവൂർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ ശുഭാശയലേന്ദ്രൻ, രഞ്ജിത്ത് ടി.ടി., കാദർ ഗീതാമണി ഫാത്തിമ ഉനിക്കൂർ, വാസന്തി വിജയൻ ,മിനി, ശ്രീജ ആറ്റജേരി, അനിൽകുമാർ, മുനീർ പി.കെ കുതിരാടം എന്നിവർ പങ്കെടുത്തു.