കുറ്റ്യാടി. പാലേരിയിലെ നൗഫലിന്റെയും ജാസ്മിന്റെയും എസ്.എം.എ(സ്പൈനൽ മസ്കുലർ അട്രോഫി)ബാധിതനായ ഒന്നര വയസ്സുകാരനായ മുഹമ്മദ് ഇവാന്റെ ചികിത്സക്കായുള്ള18 കോടി രൂപ സമാഹരണത്തിന്റെ ഭാഗമായി കുറ്റ്യാടി ചിന്നൂ സ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച മെഗാ മൂസിക്കൽ നൈറ്റ് ശ്രദ്ധേയം. ചലചിത്രതാരം ഷിയാസ് കരീം ഉദ്ഘാടനം ചെയ്തു . മുപ്പതിലേറെ കലാകാരന്മാർ വ്യത്യസ്ഥ കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടിയിലൂടെ സമാഹരി ക്കുന്ന മുഴുവൻ തുകയും ഇവാന്റെ ചികിത്സക്കായി നൽകുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ നസീർ ചിന്നൂസ്, സലാം ടാലന്റ്, എൻ.പി. സലാം, ടി.സി. അഷ്റഫ്, ഗഫൂർ കുറ്റ്യാടി എന്നിവർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ, മെമ്പർമാരായ എ.സി. മജീദ്, ഹാഷിം നമ്പാടൻ, എ.കെ. സലാം, കുറ്റ്യാടി താലൂക്ക് ആശുപത്രി ആർ.എം. ഒ. ഡോ. ഷാജഹാൻ സംസാരിച്ചു.