കുറ്റ്യാടി: 2022 -23 വാർഷിക പദ്ധതി ആസൂത്രണം അന്തിമഘട്ടത്തിലിരിക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഫണ്ട് വിഹിതം വെട്ടിച്ചുരുക്കിയ സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ് നാദാപുരം നിയോജക മണ്ഡലം കൺവീനർ അഹമ്മദ് പുന്നക്കൽ. ഡി.പി.സി അംഗീകാരത്തിനായി പദ്ധതി സമർപ്പിക്കാനിരിക്കെ ഫണ്ടിൽ വരുത്തിയ കുറവ് ആസൂത്രണ പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചിരിക്കുകയാണ്. പദ്ധതി പ്രവർത്തനം സുഗമമായി മുന്നോട്ടു പോകാൻ നേരത്തെ അനുവദിച്ച ഫണ്ട് പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.