news
കുറ്റ്യാടിക്ക് കുളിരേകുന്ന ഓത്തിയോട്ട് റോഡിലെ തണൽമരങ്ങൾ

കുറ്റ്യാടി: ഓത്തിയോട്ട് റോഡിലെ കുളിർമ്മയേകും മരങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ.

തൊട്ടിൽപാലം വയനാട് സംസ്ഥാന പാതയിലെ ഓത്തിയോട്ട് പാലത്തിനോട് ചേർന്ന റോഡിലൂടെയുള്ള യാത്ര ഏവരുടെയും മനസ്സിനും ശരീരത്തിനും ഒരു പോലെ കുളിരേകുന്നതാണ്. ഇരുന്നൂറോളം മീറ്റർ ദൂരത്തിൽ പാതയുടെ ഇരുവശങ്ങളിലും വളർന്ന് പന്തലിച്ചിരിക്കുന്ന തണൽ മരങ്ങളാണ് സംരക്ഷണമേകുന്നത്.

സാധാരണ കനത്ത കാറ്റും മഴയും ഈ മരങ്ങളെ ബാധിക്കാറില്ല. മറ്റ് പല ഭാഗങ്ങളിലേയും റോഡിലെ ടാറിംഗ് തകർന്ന് കുണ്ടും കുഴിയും രൂപപെടുമ്പോൾ ഓത്തിയോട് ഭാഗത്തെ റോഡ് നാളിതുവരെ തകർന്നിട്ടില്ല.

എന്നാൽ കാലവർഷവും കാലാവസ്ഥ വ്യതിയാനവും മൂലം മരങ്ങൾ വീഴാതിരിക്കാനുള്ള സംരക്ഷണ കവചം തീർക്കണമെന്നാണ് പരിസരവാസികൾ ആവശ്യപ്പെടുന്നത്. മരങ്ങളുടെ പരിസരത്ത് പത്തോളം വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്.

കുറ്റ്യാടി പരിസര പ്രദേശമായ ഓത്തിയോട് പാലത്തിലെ തണൽ മരങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ സുരക്ഷയും പ്രധാനപ്പെട്ടതാണ്- " ഒ.വി ലത്തീഫ് വ്യാപരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം