news
കെ.പി.ചന്ദ്രി ഉദ്ഘാടനം ചെയ്യുന്നു

.കുറ്റ്യാടി: താലൂക്ക് ആശുപത്രിയിൽ നവീകരിച്ച എൻ.സി.ഡി ക്ലീനിക്കിന്റെയും,ഒബിസിറ്റി ക്ലിനിക്കിന്റേയും ഉദ്ഘാടനവും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി നിർവഹിച്ചു. ജില്ലയിലെ ആദ്യത്തെ ഒബിസിറ്റീ ക്ലീനിക്കാണ് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ചത്. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.ഡി ഡോ. അമൽജ്യോതി സ്വാഗതം പറഞ്ഞു. ഡോ.പി.കെ ഷാജഹാൻ,ഫർഷാദ്, ഷമീന, സി.പ്രദീപൻ, വിനിആന്റണി എന്നിവർ പ്രസംഗിച്ചു.