വടകര: മടപ്പള്ളി ഖാദി കേന്ദ്രത്തിന്റെ പ്രശ്‌നങ്ങളും പരിമിതികളും പരിഹരിക്കുമെന്ന് കെ.മുരളീധരൻ എം.പി. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ മടപ്പള്ളി ഖാദി കേന്ദ്രം സന്ദർശിച്ചുശേഷം തൊഴിലാളികളോട് സംസാരിക്കുകയായിരുന്നു അദേഹം. ഖാദി കേന്ദ്രത്തിന് ടോയ്‌ലറ്റ് ഉൾപ്പെടെ അറ്റകുറ്റപ്പണികൾ നടത്താൻ ഉടൻതന്നെ എം.പി ഫണ്ടിൽ നിന്നും തുക അനുവദിക്കാമെന്ന് തൊഴിലാളികൾക്ക് മുരളീധരൻ ഉറപ്പ് നൽകി. എം.പിയുടെ കൂടെ ഗ്രാമപഞ്ചായത്ത് മെമ്പർ ശാരദാ വത്സൻ, വാർഡ് വികസന സമിതി കൺവീനർ രഞ്ജിത്ത്, സുബിൻ മടപ്പള്ളി എം.വിനോദ് കുമാർ, ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബിജു എം, ടി.പി.അജിത് കുമാർ എന്നിവരും ഉണ്ടായിരുന്നു.