mill
mill

കുന്ദമംഗലം: വിദഗ്ദ്ധ തൊഴിലാളികളുടെ ക്ഷാമവും വൈദ്യുതി, പാചക വാതക സ്പെയർപാർട്സ് വില വർദ്ധനവും കാരണം ചെറുകിട കൂലി മില്ലുകൾ നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കൂലി മില്ലുകളിൽ ജോലി ചെയ്യുന്നവരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്നും സംസ്ഥാന ചെറുകിട റൈസ് ഫ്ലോർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ കുന്ദമംഗലം പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറി എം.ബാബുമോൻ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് സി.സൈതുട്ടി ഹാജി, പി.മൊയ്തീൻ ഹാജി , പ്രദീപ് കുമാർ ബേപ്പൂർ എന്നിവർ പ്രസംഗിച്ചു

പുതിയ ഭാരവാഹികളായി പി അബ്ദുൽറസാഖ് (പ്രസിഡന്റ്), ഹാരിസ് ചാത്തൻകാവ് (ജനറൽ സെക്രട്ടറി), കെ.സദാനന്ദൻ (ട്രഷറർ), അസീസ് പുല്ലാട്ട്, സുധാകരൻ പൊയ്യ (വൈസ് പ്രസിഡന്റുമാർ), എം.കെ.ഷമീർ, സുരേഷ് വരട്ടിയാക്കൽ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.