കൊയിലാണ്ടി: ജെ.ആർ.സി. വൊളണ്ടിയർമാർക്ക് പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്ക് നല്കണമെന്ന് ഇന്ത്യൻ റെഡ്
ക്രോസ് സൊസൈറ്റി ജില്ലാ മാനേജ്‌മെന്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജെ.ആർ.സി. ജില്ലാ പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി കെ. ദീപു, സിന്ധു സൈമൺ, അഡ്വ.എം രാജൻ, ഗിരീഷ് എന്നിവർ പ്രസംഗിച്ചു. ടി.എ. അശോകൻ സ്വാഗതവും രഞ്ജിത് കുമാർ നന്ദിയും പറഞ്ഞു.