കോഴിക്കോട്: മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനപരീക്ഷയായ നീറ്റ്, ജീ , കീം എന്നിവ പ്രാക്ടീസ് ചെയ്യുന്നതിനായി വിദ്യാർത്ഥികൾക്കൊരു അപ്ലിക്കേഷൻ രൂപകൽപന ചെയ്‌തിരിക്കുകയാണ് കോഴിക്കോട് സൈബർപാർക്കിലെ ഒരു കൂട്ടം യുവ സംരംഭകർ. ഡെവലപ്പേഴ്‌സ് ഫോക്കസ് ഏരിയ എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനിൽ എൻ.സി.ഇ.ആർ.ടി   സിലബസും മുൻകാല ചോദ്യപേപ്പറുകളും അടിസ്ഥാനമാക്കി ചാപ്റ്റർ വൈസ് എക്സാം സബ്ജക്ട് വൈസ് എക്സാം, മോഡൽ എക്സാമുകൾ എന്നിവ തുടർച്ചയായി പലതവണകളിലായി പ്രാക്ടീസ് ചെയ്യാം. അവസാന 20 വർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ മുൻ നിർത്തിയാണ് എക്സാമുകൾ .വിദ്യാർത്ഥികൾക്ക് ഈ അപ്ലിക്കേഷൻ തികച്ചും സൗജന്യമാണ്. ഫോക്കസ് ഏരിയ എന്ന് സെർച്ച് ചെയ്‌താൽ അപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ് .റഫീഖ് പാറക്കൽ,നിയാസ് ഉസൈൻ ,അദീബ്,ഹരി,അനുശ്രീ എന്നിവരാണ് അപ്ലിക്കേഷൻ രൂപകൽപന ചെയ്‌തിട്ടുള്ളത്.