പേരാമ്പ്ര: വെങ്ങപ്പറ്റ ഗവ. ഹൈസ്കൂളിൽ എസ്.എസ്.എൽ.സി വിജയികൾക്കുള്ള അനുമോദന യോഗവുംകരിയർ ഡവലപ്പ്മെന്റ് ക്ലാസും കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡന്റ് പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ‌വാർഡ് മെമ്പർ ടി.രാജശ്രീ, സുരേഷ് കനവ് , പി.കെ. റഷീദ് എന്നിവർ പ്രസംഗിച്ചു. റിട്ട. അദ്ധ്യാപകൻ കെ.പി.മുഹമ്മദ് അഷറഫ് ക്ലാസെടുത്തു. പ്രധാനധ്യാപിക സുശീല കുമാരി സ്വാഗതം പറഞ്ഞു. അനുമോദന യോഗവുംകരിയർ ഡവലപ്പ്മെന്റ് ക്ലാസും കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാ ടനം ചെയ്യുന്നു