ral-l
വൺ സ്റ്റേഷൻ വൺ പ്രൊഡക്ട് വടകര റെയിൽവെ സ്റ്റേഷനിൽ സൂപ്രണ്ടു വത്സലൻ കുനിയിൽ ഉദ്ഘാടനം ചെയ്തപ്പോൾ

വടകര: റെയിൽവെയുടെ പുതിയ സംരംഭമായ വൺ സ്റ്റേഷൻ വൺ പ്രൊഡക്ട് എന്ന സംരംഭത്തിന് വടകര റെയിൽവേസ്റ്റേഷനിൽ തുടക്കമായി. റെയിൽവേയ്ക്ക് വരുമാനം വർദ്ധിക്കുന്നതിനൊപ്പം തന്നെ വിവിധ മേഖലകളിൽ വ്യത്യസ്ത കഴിവുകൾ ഉപയോഗപ്പെടുത്തി ചെറുകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സർഗാലയയിൽ 12-ാം നമ്പർ സ്റ്റാളിൽ പ്രവർത്തിക്കുന്ന കരകൗശല വിദഗ്ദ്ധൻ കെ. അശോകനും ഭാര്യ ബിന്ദുവുമാണ് കരകൗശല ശാല ആദ്യമായി വടകര റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചത്. ചിരട്ടയിൽ രൂപം കൊടുത്ത ശിൽപ്പങ്ങളും ആഭരണങ്ങളും മരത്തിൽ തീർത്ത വിവിധ അലങ്കാര വസ്തുക്കളുമാണ് ഈ സ്റ്റാളിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ചടങ്ങ് സ്റ്റേഷൻ സൂപ്രണ്ട് വൽസലൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. ജെ.ജയകുമാർ, വിനോദൻ എം.കെ. ഷാജി, എന്നിവർ പരിപാടിയിൽ പങ്കെടുത്തു