കോഴിക്കോട്: കാലവർഷം ശക്തി പ്രാപിച്ചതോടെ ജില്ലയിൽ ഇന്നലെയും പരക്കെ മഴ. ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. കൃഷിക്കും നാശമുണ്ടായി. റോഡുകൾ തകർന്നു.
ബാലുശ്ശേരി നന്മണ്ട ഗ്രാമപഞ്ചായത്ത് 5ാം വാർഡിൽ കണ്ടച്ചംവീട്ടിൽ മീനാക്ഷിയും കുടുംബവും താമസിച്ചിരുന്ന വീട് തകർന്നു. പഞ്ചായത്ത് ധനസഹായത്തോടെ നിർമ്മിച്ച വീട് കഴിഞ്ഞ ദി വസം രാത്രി അതിശക്തമായ മഴയും കാറ്റും ഉണ്ടായതിനെ തുടർന്ന് പൂർണ്ണമായും നിലം പതിച്ചത്. വീട്ടുപകരണങ്ങളുൾപ്പടെ 5ലക്ഷം രൂപയോളമുള്ള വസ്തു വകകൾ നഷ്ടപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണ വേണി മാണിക്കോത്ത്, വൈസ്പ്രസിഡന്റ് സി.കെ.രാജൻ 1 സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരായ കുണ്ടൂർ ബിജു, പ്രതിഭ, വാർഡ് മെമ്പർ കരിപ്പാല ബാബു, വില്ലജ് അധികൃതരും സംഭവസ്ഥലം സന്ദർശിച്ചു.