മുക്കം : കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി പൊതു ജനപങ്കാളിത്തത്തോടെ വാങ്ങിയ വാഹനം മുരിങ്ങംപുറായിൽ വെങ്ങളത്ത് ദിയ ഫാത്തിമ ഫ്ലാഗ് ഓഫ് ചെയ്തു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി. പി. സ്മിത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂത്തേടത്ത്, കുന്നമംഗലംബ്ലോക്ക് പഞ്ചായത്തംഗം എം.എ. സൗദ, കാരശ്ശേരി പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, സുനിത രാജൻ, കെ.ശിവദാസൻ, ആശ്വാസ് സൊസൈറ്റി ചെയർമാൻ കെ. കെ. ആലിഹസ്സൻ, കൺവീനർ നടുക്കണ്ടി അബൂബക്കർ, വൈസ് ചെയർപെഴ്സൻ റീന പ്രകാശ്, ജോയിന്റ് കൺവീനർ എം.ടി സെയ്ദ് ഫസൽ എന്നിവർ സംബന്ധിച്ചു.