വടകര: ചോറോട് നെല്യങ്കരയിലെ അനിൽകുമാറിനും കുടുംബത്തിനും ഇത് സ്വപ്ന സാഫല്യം. ഷീറ്റിട്ടു മറച്ച, വൈദ്യുതിയില്ലാത്ത കൂരയിൽ ജീവിതം തള്ളിനീക്കിയ ഈ കുടുംബത്തിന് കെ.കെ രമ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ് ഒരു വർഷം കൊണ്ട് ജനകീയ കമ്മിറ്റി വീടെന്ന സ്വപ്നം പൂർത്തിയാക്കിയത്. വീട് ഇന്ന് രാവിലെ കുടുംബത്തിന് കൈമാറും. നാലര സെന്റ് സ്ഥലമുണ്ടെങ്കിലും രോഗിയായ അനിൽ കുമാറിനും ഭാര്യക്കും വിദ്യാർത്ഥികളായ രണ്ട് ആൺമക്കൾക്കും വീടെന്നത് സ്വപനം മാത്രമായിരുന്നു. തുടർന്നാണ് എം.എൽ.എ ഇടപെട്ട് ഇവരെ വാടക വീട്ടിലേക്ക് മാറ്റിയത്. തുടർന്ന് ഇനകീയ കമ്മറ്റിയും വീടിന്റെ പ്രവർത്തനത്തിനായി മുന്നിട്ടിറങ്ങി. 550 ചതുരശ്ര അടിയിൽ രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശുചി മുറിയുമടങ്ങുന്ന വീടാണ് ഇവർക്കായി പണികഴിപ്പിച്ചിരിക്കുന്നത്.