കോഴിക്കോട്: എ.കെ.ജി. സെന്ററിലേക്ക് പടക്കം എറിഞ്ഞയാളെ പിടികൂടാതെ സി.പി.എമ്മും പൊലീസും ഒത്തുകളിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കിഡ്‌സൺ കോർണറിൽ മാലപ്പടക്കം പൊട്ടിച്ച് പ്രതിഷേധിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് സമരം ഉദ്ഘാടനം ചെയ്തു. സ്വർണക്കടത്ത് കേസ്, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം എന്നിവയിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ സി.പി.എം നടത്തിയ കപട നാടകമാണ് എ.കെ.ജി. സെന്ററിലേക്കുള്ള പടക്കമേറെന്നും അതുകൊണ്ടാണ് പ്രതികളെ പിടികൂടാനാവാത്തതെന്നും പി.കെ.ഫിറോസ് പറഞ്ഞു. പി.ഇസ്മയിൽ , മിസ്ഹബ് കീഴരിയൂർ , എൻ.പി.ഷാജഹാൻ , കെ.എം.എ.റഷീദ് , ജാഫർ സാദിഖ്, ഷഫീഖ് അരക്കിണർ, എ.ഷിജിത്ത് ഖാൻ എന്നിവരും പ്രസംഗിച്ചു.