കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ 'ഇനി ഞാൻ ഒഴുകട്ടെ' കാമ്പയിനിൽ ഉൾപ്പെടുത്തി ബേപ്പൂർ ഭാഗത്തെ മുണ്ടകൻ കനാൽ ശുചീകരിച്ചു. മലിനജലം കെട്ടിക്കിടന്ന് ആരോഗ്യ ഭീഷണിയായ കനാൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് ശുചീകരിച്ചത്.

ഏകദേശം 6.5 കിലോമീറ്റർ നീളത്തിലുള്ള കനാലിന് കോർപ്പറേഷൻ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി വശങ്ങൾ കെട്ടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, ജില്ലാ ശുചിത്വ മിഷൻ, ജലവിഭവ വകുപ്പ് എന്നിവയുടെ പിന്തുണയോടെയാണ് ശുചീകരണ പ്രവൃത്തി പൂർത്തിയാക്കിയത്. പ്രദേശത്തെ കൗൺസിലർമാർ, ജനകീയ കൂട്ടായ്മ, വിദ്യാർത്ഥികൾ, ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.