ചാത്തമംഗലം: മലയമ്മ ശിവക്ഷേത്രത്തിലെ ദ്രവ്യ കലശ ശ്രീധർമ്മ ശാസ്താ പ്രതിഷ്ഠാ ചടങ്ങുകൾ സമാപിച്ചു. അവസാന ദിവസമായ ഇന്നലെ മഹാഗണപതി ഹോമം, ശ്രീധർമ്മശാസ്താ പ്രതിഷ്ഠ, ദ്രവ്യകലശാഭിഷേകം, വിനോദ് മങ്ങത്തായയുടെ പ്രഭാഷണo, സമൂഹസദ്യ എന്നിവ നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പാടേരി സുനിൽ നമ്പൂതിരിപ്പാട് നേതൃത്വം നൽകി. ആഘോഷകമ്മിറ്റി ഭാരവാഹികളായ പി.പ്രഭാകരൻ , കെ.പി.രാധാകൃഷ്ണൻ , ബാബുരാജ് വി.എം.,ആർ.ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി