ഫറോക്ക്:​ ​ബേപ്പൂർ മണ്ഡലത്തിൽ ആസ്തിവികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് 6 കോടി രൂപ വിവിധ വികസന പദ്ധതികൾക്ക് അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

ചെറുവണ്ണൂർ: കിഴുവനപ്പാടം ഡ്രൈയിനേജ് നിർമ്മാണം -50 ലക്ഷം, ചെറുവണ്ണൂർ കണ്ണാടിക്കുളം റോഡ് 20 ലക്ഷം ,ചോപ്പൻ കണ്ടി റോഡ് 15 ലക്ഷം , ന്യൂ കോളനി റോഡ് - 15 ലക്ഷം, ആമാം കുനി തോട് മുതൽ തോണിച്ചിറ വരെ തോടിന്റെ സൈഡ് കെട്ടൽ 25 ലക്ഷം, ആറാം കണ്ടം - ചെരാൽക്കാവ് ഡ്രൈയിനേജ് നിർമ്മാണം കൊളത്തറ 20ലക്ഷം, ബേപ്പൂർ: കിഴക്കുംപാടം - ശിവപുരി റോഡ് ഡ്രൈയിനേജ് നിർമ്മാണം 30 ലക്ഷം ,അരക്കിണർ കുറ്റിയിൽ റോഡ് - 20ലക്ഷം, വാഴച്ചാൽ ഡ്രൈയിനേജ് - കം റോഡ് നിർമ്മാണം 20 ലക്ഷം, പൂണാർ വളപ്പ് ഡ്രൈയിനേജ് നിർമ്മാണം 20 ലക്ഷം,സാഗരസരണി - മുത്താച്ചികുളം റോഡ് 15 ലക്ഷം ,

കടലുണ്ടി കമ്മ്യൂണിറ്റി ഹാൾ പൂർത്തീകരണം 1 കോടി, രാമനാട്ടുകര: പള്ളിത്താഴം - കൊയ്ത്തലപ്പാടം പാത്തുവേ 20ലക്ഷം,

അയ്യംപാക്കിൽ - നീതിത്തോട് സൈഡ് കെട്ടൽ പാലം നിർമ്മാണം 25 ലക്ഷം, ചുങ്കം എളയിടത്ത് താഴം റോഡ് 20 ലക്ഷം,

അത്തോളിത്താഴം -പാണ്ടി കശാല റോഡ് 20ലക്ഷം , എ പി റോഡ് കരുവ​ൻ ​തിരുത്തി ഫറോക്ക് -30 ലക്ഷം, പണിക്കർപറമ്പ് - കുന്നുമ്മൽ റോഡ് - കടലുണ്ടി - 20ലക്ഷം.എം എൽ എ ഫണ്ട്: നല്ലൂർ - പുതുക്കഴിപാടം - മുണ്ടുപാലം റോഡ് - ഫറോക്ക് - 10 ലക്ഷം, തയ്യിൽ- പുല്ലാലപ്പറമ്പ് റോഡ് നവീകരണം രാമനാട്ടുകര - 10 ലക്ഷം, കോതേരി -കാട്ടാമ്പലം റോഡ് രാമനാട്ടുകര 15 ലക്ഷം, ഗവ.വെൽഫെയർ എൽ പി സ്കൂൾ കെട്ടിടം പൂർത്തീകരണം - 8 ലക്ഷം.