അത്തോളി: അത്താണി - ഓട്ടമ്പലം -കൊളക്കാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് സമരരംഗത്തേക്ക്. ദിവസവുംനൂറ് കണക്കിന് വാഹനങ്ങളും സാധാരണക്കാരായ കാൽ നടയാത്രക്കാരും , വിദ്യാർത്ഥികളും കടന്നുപോകുന്ന അത്തോളി ഗ്രാമ പഞ്ചായത്തിലെ സുപ്രധാന റോഡിന്റെ അവസ്ഥയാണിത്. മാസങ്ങളായി നിലനിൽക്കുന്ന ശോചനീയാവസ്ഥ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വേണ്ട യാതൊരു നടപടിയും ഉണ്ടയിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. എത്രയും പെട്ടെന്ന് അറ്റകുറ്റപണി നടത്തിയില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടു പോകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ