plane
plane

കോഴിക്കോട്: വലിയ വിമാന സർവീസ് എത്രയും വേഗം ആരംഭിച്ചില്ലെങ്കിൽ മലബാറിന്റെ സമഗ്ര വികസനത്തിനും അടുത്തകാലത്ത് ഏറെ പ്രതീക്ഷയോടെ വന്നുകൊണ്ടിരിക്കുന്ന ടൂറിസം -ഐ.ടി സ്റ്റാർട്ടപ് സംരംഭങ്ങൾക്കും വിമാനയാത്രികർക്കും, കാർഗോ കയറ്റ് ഇറക്കുമതിക്കാർക്കും സാമ്പത്തിക, സമയ നഷ്ടങ്ങൾക്ക് ഇടവരുത്തുമെന്ന് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ.

വിമാനത്താവള വികസനത്തിന് എയർപോർട്ട് അതോറിറ്റി ആവശ്യപ്പെട്ട 18.5 ഏക്കർ ഭൂമിക്കു പകരം പള്ളിക്കൽ പഞ്ചായത്തിലെ മസ്ജിദും ഖബർസ്ഥാനും ഒഴിവാക്കി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ രക്ഷാധികാരി ഡോ. എ. വി. അനൂപ്, പ്രസിഡന്റ് ഷെവ. സി.ഇ. ചാക്കുണ്ണി, ഖജാൻജി എം.വി. കുഞ്ഞാമു എന്നിവർ പങ്കെടുത്തു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ബന്ധപ്പെട്ടവർക്ക് കൗൺസിൽ നിവേദനമയച്ചു.